Uncategorized

മട്ടന്നൂർനഗരസഭ ആദരം

വിവിധ മേഖലകളിൽ മികവു നേടിയ നഗരസഭകളെ നഗരസഭാ ചെയർമാൻമാരുടെ സംഘടനയായ ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻസിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തിരുവനന്തപുരത്ത് ചേംബർ ഹാളിൽ നടന്ന പരിപാടി
നഗരകാര്യ ഡയരക്ടർ സൂരജ് ഷാജി ഐ. എ. എസ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ചേംബർ അദ്ധ്യക്ഷൻ ഗുരുവായൂർ നഗരസഭാ ചെയർമാൻ പി.കൃഷ്ണദാസ് അദ്ധ്യക്ഷതവഹിച്ചു. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, അടൂർ നഗരസഭാ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. മട്ടന്നൂർ നഗരസഭക്ക് വേണ്ടി ചെയർമാൻ എൻ.ഷാജിത്ത് ഉപഹാരം ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച കുടുംബശ്രി സി.ഡി.എസ് പുരസ്കാരം, മികച്ച ബഡ്സ് സ്കൂൾ പുരസ്കാരം, സംസ്ഥാനത്തെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുളള പുരസ്കാരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പുരസ്കാരം

സ്വച് സർവേക്ഷൻ പുരസ്കാരം എന്നിവയാണ് കഴിഞ്ഞ വർഷം മട്ടന്നൂർ നഗരസഭയെ തേടിയെത്തിയത്