Uncategorized

അരാഷ്ട്രീയ വൽക്കരിക്കപ്പെട്ട ക്യാമ്പസ്സുകളിൽ സമരവേലിയേറ്റം തീർക്കും: കെ.എസ്.യു

അരാഷ്ട്രീയ വൽക്കരിക്കപ്പെട്ട ക്യാമ്പസ്സുകളിൽ സമരവേലിയേറ്റം തീർക്കും: കെ.എസ്.യു

മട്ടന്നൂർ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥത ചോദ്യം ചെയ്തു കൊണ്ടും, കെ.ടി.യു യിലെ ഇയർ ബാക്ക് സമ്പ്രദായം പിൻവലിക്കണം, കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വി.സിമാരും, സർക്കാർ കലാലയങ്ങളിൽ സ്ഥിരം പ്രിൻസിപ്പൾമാരെയും നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാന ചെയ്ത വിദ്യാഭ്യാസബന്ദ് മട്ടന്നൂരിലെ ക്യാമ്പസ്സുകളിൽ പൂർണ്ണം. രാവിലെ മുതൽ തന്നെ സ്കൂളുകളിലും, കോളേജുകളിലും പ്രതിഷേധപ്രകടനങ്ങളും, സംഘർഷങ്ങളും അരങ്ങേറി. സമരത്തോട് ആദ്യഘട്ടം നിസംഗത പുലർത്തിയ സ്കൂളുകളിൽ നേതാക്കളെത്തി സമരം വിജയിപ്പിച്ചതായി അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നതിന് വിലങ്ങിടാനുള്ള അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും നീക്കം അംഗീകരിക്കാനാവില്ലെന്നും, പുതിയ തലമുറയെ രാഷ്ട്രീയബോധത്തോടെ പ്രബുദ്ധരായി വളർത്തിയെടുക്കാൻ കെ.എസ്.യു സമരസജ്ജരായിരിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അറിയിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ, സുഹൈൽ നെല്ലൂന്നി, സവാദ് കോളാരി, റിസാൻ എടയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.