Uncategorized

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

യൂത്ത് കോൺഗ്രസ്സ് മാലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വിജിത്ത് നിലഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജംനാസ് ശിവപുരം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി നിർമ്മൽ ജയറാം, കെ. എസ്. യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ ജയേഷ്, ശ്രീജേഷ് വിശ്വജിത്ത് , സവാദ് തുടങ്ങിയവർ സംസാരിച്ചു.