Uncategorized

കീഴല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.കെ ജിഷയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യദിന സന്ദേശമായ ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി എന്ന വിഷയത്തെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.ജസ്ന മുഖ്യപ്രഭാഷണം നടത്തി.PHN രമണി രാമൻ പ്രസവസുരക്ഷയെക്കുറിച്ച് ക്ലാസെടുത്തു. JHI ബാബുരാജ് അയ്യല്ലൂർ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്തു. JPHN ഷഫീന സ്വാഗതവും JHI ഗോപിക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *