ഉരുവച്ചാലിൽ ഇടിയേറ്റ് വീടിന് നാശ നഷ്ടം
ഉരുവച്ചാലിൽ ഇടിയേറ്റ് വീടിന് നാശ നഷ്ടം. ഉരുവച്ചാൽ: ബാവോട്ട്പാറയിലെ കാലടി ഇല്ലം കൃഷ്ണ മുരളിയുടെ വീടിനാണ് ഇടി മിന്നലിൽ
നാശ നഷ്ടമുണ്ടായത്. വയറിംഗ് പൂർണമായി കത്തി നശിക്കുകയും വീടിനും കേടുപാടുകൾ സംഭവിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന് മുൻവശത്തെ മതിലിനാണ് ഇടിയേറ്റത്. മതിലിന്റെ ഒരു ഭാഗം തകർന്നു. ഒപ്പം തന്നെ വീട്ടിലെ വയറിംഗ് പൂർണമായും കത്തി നശിക്കുകയും ഇളക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നശിക്കുകയും ചെയ്തിട്ടുണ്ട്. സ്വിച്ച് ബോർഡുകൾ ചിലത് പൊട്ടി ചിതറിയ നിലയിലാണ്.
വീടിന്റെ കോൺക്രീറ്റും ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പശു തൊഴുത്തിനും
കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.