Uncategorized

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് സമുചിതമായി ആഘോഷിച്ചു.

മട്ടന്നൂർ : മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് സമുചിതമായി ആഘോഷിച്ചു.
മട്ടന്നൂർ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ പി ശ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ V N സുഗതൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ മിമിക്രി കലാകാരനും സിനി ആർട്ടിസ്റ്റുമായ ശിവദാ മട്ടന്നർ
വിശിഷ്ടാഥിതിയായി. സ്കൂൾ മാനേജർ കഷണകുമാർ കണ്ണോത്ത്, ഹെഡ്മാസ്റ്റർ കെ ശ്രീജിത്ത് കുമാർ, പി ടി എ വൈസ് പ്രസിഡന്റ് VN മുഹമ്മദ്, മട്ടന്നൂർ എഡ്യുകേഷൻ സൊസൈറ്റി ട്രഷറർ ഇസ്മയിൽ ഹാജി, മദർ പി ടി എ പ്രസിഡൻ്റ് ചന്ദ്രലേഖ എ ഇ, വൈസ് പ്രിൻസിപ്പൽ സണ്ണി തോമസ്, റിട്ടേർഡ് എച്ച് എം ലീന കെ കെ അഡ്വക്കറ്റ് മീര, ശ്രീ ദിവാകരൻ, എന്നിവർ ആശംസകളർപ്പിച്ചു. പ്രൻസിപ്പൽ പ്രീതി M P സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ AT നന്ദിയും പറഞ്ഞു
തുടർന്ന് താങ്ങായി തണലായി മികവാർന്ന രക്ഷാകർതൃത്വം എന്നവിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ ശ്രീജ KP, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രൂപ എന്നിവർ ക്ലാസ്സെടുത്തു. പ്ലസ്‌ ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശന ഗാന നൃത്ത ശിൽപ്പവും കലാപരിപാടികളും ശ്രദ്ധേയമായി.