മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂളിൽ ദേശീയ വായന മാസാചരണം ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്തു.
ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ ദേശീയ വായനമാസാചരണ പരിപാടികൾക്ക് തുടക്കമായി. വായന ദിനമായ ഇന്ന് സ്കൂൾ അസംബ്ലിയിൽ ഡോ. പ്രഭാകരൻ പഴശ്ശി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കുകയും വായന ദിന സന്ദേശം നൽകുകയും ചെയ്തു. ഇന്നത്തെ സമൂഹത്തെയും മനുഷ്യരെയും അറിയാൻ വായനയോളം മികച്ചതൊന്നുമില്ലെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി.തുടർന്ന് മലയാള സാഹിത്യത്തെക്കുറിച്ചും തൻ്റെ രചനകളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.ശേഷം കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ സ്കൂൾ അക്കാദമിക് ഡിറക്ടർ പ്രൊഫ. കെ കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീത എം എ ഹെഡ്മിസ്ട്രസ്സ് പ്രീത പി കെ , അദ്ധ്യാപകരായ ബിന്ദു പി , പൂർണിമ സി, ബാബുരാജ് എ വി വിദ്യാർത്ഥികളായ ശ്രാവൺ കെ , അമേയ ചന്ദ്രൻ, ശിവദ സി , അതിഥി ടി വി എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്മിത വി പി നന്ദി പ്രകാശിപ്പിച്ചു.