Uncategorized

നവതി ആഘോഷിക്കുന്ന മട്ടന്നൂർ കാർത്ത്യായനി അമ്മയ്ക്ക് ആദരം

മട്ടന്നൂർ: ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി മുൻ കണ്ണൂർ ജില്ല അധ്യക്ഷയും ആർ എസ് എസ് മട്ടന്നൂർ തലൂക്ക് മുൻ സംഘചാലകുമായിരുന്ന പരേതനായ കുഞ്ഞിക്കൃഷ്ണ മാരാരുടെ പത്നിയും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മാതാവുമായ കാർത്ത്യായനി അമ്മയുടെ നവതിയുടെ ഭാഗമായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മട്ടന്നൂരിലെ വസതിയിലെത്തി പൊന്നാടയണിച്ച് ആദരിച്ചു. സേവാഭാരതി ജില്ല അധ്യക്ഷൻ ഇ .മോഹനൻ , ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എ.കെ. സുരേഷ് കുമാർ, ബാലഗോകുലം സംസ്ഥാന ട്രഷറർ എൻ.വി. പ്രജിത്ത് മാസ്റ്റർ, എൻ.വി. പ്രതാപൻ എന്നിവർ പങ്കെടുത്തു.