Uncategorized

രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി
ശിവപുരം ഹയർ സെക്കൻ്റ്റിസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ,ജെ സി ഐ പഴശ്ശിക്വീൻസുമായും,മലബാർ ക്യാൻസർ സെൻ്ററിൻ്റെയും സഹായത്തോടെ രക്തദാന ക്യാമ്പ് ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഹൈമാവതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻ്റ് ടി.മെഹറൂഫ് അധ്യക്ഷതവഹിച്ചു. കണ്ണൂർ റൂറൽ എ ഡി എൻ ഒ ,കെ പ്രസാദ് മുഖ്യാതിഥിയായി.ജെ സി ഐ പഴശ്ശി ക്വീൻസ് പ്രസിഡൻറ് പ്രജിഷ ഷിറോസ്, പ്രിൻസിപ്പാൾ പി.ടി ജിജേഷ് , പ്രഥമാധ്യാപകൻ പി എം രാജീവ്, ടി.പി.സിറാജ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ആരാധ്യ രഞ്ജിത്ത്, എന്നിവർ സംസാരിച്ചു. സിപിഒ മാരായ അരുൺജിത്ത് കെ.പി. , ധന്യ വി, മാലൂർ പോലീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വി.പി. ശരിധരൻ, പോലീസ് ഓഫീസർ അനുപമ എന്നിവർ നേതൃത്വം നല്കി .