Uncategorized

മൗണ്ട് ഫ്ലവർ സ്കൂൾ, ഉളയിൽവായനാവാരാചാരണം.

മൗണ്ട് ഫ്ലവർ സ്കൂൾ നാരായമ്പാറ, വായനാവാരാചാരണത്തിന്റെ സമാപനപരിപാടി, പ്രശസ്ത പ്രഭാഷകനും, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ. V. K സുരേഷ് ബാബു നിർവഹിച്ചു. ചടങ്ങിൽ, സ്കൂൾ മാനേജർ, ശ്രീ. അബ്ദുൽറഷീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ, ശ്രീ.ഷബീർ. കെ. സ്വാഗതമാശംസിച്ചു. സ്കൂൾ കമ്മിറ്റി ചെയർമാൻ, ശ്രീ, ടി. കെ മുഹമ്മദലി,വൈസ് പ്രിൻസിപ്പൽ, ശ്രീമതി സാജിത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വ്യത്യസ്ത മത്സരപരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മനുഷ്യസമൂഹത്തിൽ ഒരാളെങ്കിലും ബാക്കിയുള്ള കാലം വരെയും വായന നിലനിൽക്കുമെന്നും, മനസ്സിന് സംഭവിക്കുന്ന പരിവർത്തനവും, ശുദ്ധീകരണവുമാണ്, വായനകൊണ്ട് കൈവരുന്ന ഏറ്റവും വലീയ നേട്ടമെന്നും ഉദ്ഘാടകൻ പറഞ്ഞു.
ശ്രീമതി റോജ ടീച്ചർ ചടങ്ങിനു നന്ദിരേഖപ്പെടുത്തി.