മട്ടന്നൂരിന്റെ അഭിമാനതാരത്തിന് യൂത്ത് കോൺഗ്രസ്സ് സഹായഹസ്തം
മരുതായി : നേപ്പാളിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മട്ടന്നൂർ കല്ലൂർ സ്വദേശി കെ ശ്രീരാഗിന് മത്സരത്തിൽ പങ്കെടുക്കാൻ വലിയ സാമ്പത്തികാവശ്യം വന്ന സാഹചര്യത്തിൽ കെ.സുധാകരൻ എം.പി യെ ബന്ധപ്പെടുകയും, തുടർന്ന് കെ.സുധാകരൻ എം.പി യുടെ നിർദ്ദേശപ്രകാരം പങ്കെടുക്കാൻ ആവശ്യമായ തുക സമാഹരിച്ച് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി ശേഖരിച്ച് നൽകി. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ഫർസിൻ മജീദ് സഹായധനം കൈമാറി. സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നു വന്ന ശ്രീരാഗ് രാജ്യത്തെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് അഭിമാനമാണെന്നും, മത്സരത്തിനാവശ്യമായ സഹായധനം കണ്ടെത്താൻ മുന്നിട്ടിറങ്ങിയ യൂത്ത് കെയർ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും ഫർസിൻ മജീദ് പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ കൊളപ്പ, കോൺഗ്രസ്സ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് ഓ.കെ പ്രസാദ്, വാർഡ് കൗൺസിലർ സി അജിത് കുമാർ, ജിഷ്ണു പെരിയച്ചൂർ, ഹനീഫ കാരക്കുന്ന്, വൈഷ്ണവ് മരുതായി തുടങ്ങിയവർ പങ്കെടുത്തു.
