ഫർസീൻ മജീദിനെ എതിരായ നടപടി, നിയമത്തോടുള്ള വെല്ലുവിളി; രാഹുൽ വെച്ചിയോട്ട്
ചിത്രം – ഫർസീൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ പ്രതിഷേധം
മട്ടന്നൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താൽ അധ്യാപകനും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഫർസീൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടൽ നടപടി നീതിന്യായ വ്യവസ്ഥിയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്.3 വർഷമായിട്ടും കേസിൽ ചാർജ് ഷീറ്റ് പോലും നൽകാൻ സാധിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ഉപയോഗിച്ച് എടുത്ത തെറ്റായ നടപടിയെ യൂത്ത് കോൺഗ്രസ് നിയമപരമായും ജനകീയമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം ഉപാധ്യക്ഷൻ അഷ്റഫ് എളമ്പാറ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് മാവില,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, നിമിഷ രഘുനാഥ്, വിജിത്ത് നിലാഞ്ചേരി, നിധിൻ കോമത്ത്, ശ്രുതി കയനി ,ടി.വി രവീന്ദ്രൻ, നിധിൻ നടുവനാട്, പുത്തൻപുരയിൽ രാഹുൽ, ഹരികൃഷണൻ പാളാട്, കെ. പ്രശാന്തൻ, ആർ.കെ നവീൻ കുമാർ, കെ.സി ബൈജു, ഒ.കെ പ്രസാദ്, ശ്രീനേഷ് മാവില,സുനിത്ത് നാരായണൻ, വിനീത് കുമ്മാനം,ജിഷ്ണു പെരിയച്ചൂർ, അരുൺ തൊടികുളം ,ജിബിൻ കുന്നുമ്മൽ, ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവർ നേതൃത്വം നൽകി.
