Uncategorized

എഴുതിത്തീർന്ന സമ്പാദ്യം …മട്ടന്നൂർ നഗരസഭ വിദ്യാലയങ്ങൾക്ക് പെൻ ബൂത്ത് നൽകി

മട്ടന്നൂർ. :
മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ്റെ തുടർപ്രവർത്തനത്തിൻ്റെ ഭാഗമായി അജൈവ മാലിന്യ ശേഖരണം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് നഗരസഭയിലെ വിദ്യാലയങ്ങളിൽ പെൻ ബൂത്തുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പെന്നുകൾ ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പുനരുപയോഗത്തിനും വലിച്ചെറിയൽ ശീലത്തിന് മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങൾ നേടാൻ വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുഗതൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. മജീദ്, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക , കൗൺസിലർമാരായ രാഘവൻ മാസ്റ്റർ, പി.പി അബ്ദുൾ ജലീൽ, ക്ലീൻ സിറ്റി മാനേജർ കെ.കെ.കുഞ്ഞിരാമാൻ, മട്ടന്നൂർ ഗവ:യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ സി.മുരളിധരൻ.ഹെൽത്ത് ഇൻസ്പെകടർ മാരായ പ്രസാദ് ,ജൂലി മോൾ എന്നിവർ സംസാരിച്ചു.