കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മട്ടന്നൂർ മേഖലാ സമ്മേളനം മട്ടന്നൂർ ശ്രീ മഹാദേവ ഹാളിൽ വച്ച് നടന്നു
.
ശ്രീബലരാമൻ നായിക്കാലിയുടെസോപാന സംഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
മേഖലാ സെക്രട്ടറി സുധി നായ്ക്കാലി സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖലാ പ്രസിഡണ്ട് ശ്രീകേശവ ബാബു മാരാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീ ചെറുതാഴം ചന്ദ്രൻമാരാരും മേഖലയിലെ മുതിർന്ന അംഗങ്ങളും ചേർന്നു ഭദ്രദീപം കൊളുത്തിയശേഷം യോഗം ശ്രീ ചെറുതാഴം ചന്ദ്രൻ മാരാർ ഉദ്ഘാടനം ചെയ്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
മേഖലയിലാ മുതിർന്ന അംഗങ്ങളായ
ശ്രീ മട്ടന്നൂർ ശിവരാമ മാരാർ
ശ്രീ എളമ്പാറ നാരായണ മാരാർ
ശ്രീ എടക്കാട് ശിവദാസമാരാർ എന്നിവരെ ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് ശ്രീ കോട്ടക്കൽ രമേശൻ മാരാർ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു. ശ്രീ മട്ടന്നൂർ ശിവരാമമാരാർ ആശംസ പ്രസംഗം നടത്തി. മേഖലാ ജോയിൻ സെക്രട്ടറി ശ്രീ സജിത്ത് മട്ടന്നൂർ നന്ദി പറഞ്ഞു.
തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു.മേഖലാ സെക്രട്ടറി റിപ്പോർട്ട് വായിച്ചു. ട്രഷറർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. അക്കാദമിയുടെ പുതിയ ക്ഷേമ പദ്ധതികളെ കുറിച്ച് ജില്ലാ പ്രസിഡണ്ട് യോഗത്തിൽ വിവരിച്ചു. അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്തു.മേഖലാ ട്രഷറർ നന്ദി പറഞ്ഞതോടെ യോഗനടപടികൾ അവസാനിച്ചു.
ഭാരവാഹികൾക്ക് മാറ്റമില്ല.
മേഖലാ പ്രസിഡണ്ട് : കേശവ ബാബു മാരാർ
വൈസ്: പ്രസിഡണ്ട് : നീർവേലി പത്മകുമാർ
മേഖലാ സെക്രട്ടറി: സുധി നായിക്കാലി
ജോയിൻ സെക്രട്ടറിമാർ ഷജിത്ത് മട്ടന്നൂർ, പ്രസാദ് തെരുർ
ട്രഷറർ : വിനോദ് യു വി (രാമൻ 19)
മേഘല രക്ഷാധികാരികൾ
മട്ടന്നൂർ ശിവരാമമാരാർ
എളമ്പാറ നാരായണ മാരാർ
എടക്കാട് ശിവദാസമാ രാർ
