Uncategorized

മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്തു

.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ(കണ്ണൂർ) സതീഷ് കുമാർ പി കെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 2025 – 2026 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഫില എൻ ആർ ,മറ്റു ക്ലബ് സെക്രട്ടറിമാർക്കും , ഹൗസ് ലീഡർ മാർക്കും സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ്സ് പ്രീത പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ , സ്കൂൾ മാനേജർ സി എച്ച് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് ഡിറക്ടർ പ്രഫ. കെ കുഞ്ഞികൃഷ്ണൻ, മെൻ്റർ കെ എം ലീല , പ്രിൻസിപ്പൽ എം എ ഗീത, സിനി രാംദാസ് വിദ്യാർത്ഥികളായ രജുഷ് ആർ നമ്പ്യാർ , റിതിക മനോജ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി കെ ഷീബ, പി ബിന്ദു, എ വി ബാബുരാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ ലീഡർ ഫാത്തിമ ഫില എൻ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.