Uncategorized

ലോക കൊതുക് ദിനാചരണം സംഘടിപ്പിച്ചു

ലോക കൊതുക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് കണ്ണൂർ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും, മട്ടന്നൂർസാമൂഹി ആരോഗ്യ കേന്ദ്ര ത്തിന്റെയും മട്ടന്നൂർ പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ
ലോക കൊതുക് ദിനാചരണം നടത്തി.

കൊതുക് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പോളിടെക്‌നിക് പ്രിൻസിപ്പൽ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മട്ടന്നൂർ നഗരസഭ വാർഡ് കൗൺസിലർ ശ്രീ. അബ്ദുൽ ജലീൽ പി. പി പരിപാടി ഉൽഘാടനം ചെയ്തു.

കൊതുക് ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും, കൊതുക് ജന്യ രോഗങ്ങളെ പറ്റിയും കണ്ണൂർ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ അസിസ്റ്റന്റ് എൻ ന്റോമോളജിസ്റ്റ് അഭിലാഷ് ലാൽ ക്ലാസ്സ്‌ എടുത്തു.
മട്ടന്നൂർ CHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കെ. ബി, വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് വിപിൻ.എം,NSS കോർഡിനേറ്റർ സാരംഗ്, ആശാവർക്കർ റീത്ത എന്നിവർ സംസാരിച്ചു.

മട്ടന്നൂർ പോളിടെക്നിക്കിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി കൊതുക് ദിനത്തോടനുബന്ധിച്ചുള്ള ആരോഗ്യക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിന് മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ
ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൗഭാഗ്യ കെ. എ, ഫീൽഡ് അസിസ്റ്റന്റ് ഷൈലജ , ഫീൽഡ് വർക്കർ സീന, രാജൻ എന്നിവർ നേതൃത്വം നൽകി.
ക്വിസ് മത്സരത്തിൽ നന്ദന.കെ ഒന്നാം സ്ഥാനവും, ശിവനന്ദ, മാനസ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.

വിജയികൾക്ക് ഡി വി സി യൂണിറ്റ് മട്ടന്നൂർ ഫീൽഡ് സ്റ്റേഷന്റെ വകയായുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വിവിധതരം കൊതുകുകളെയും അവയുടെ ലാർവകളെയും അവ വളരുന്ന സാഹചര്യങ്ങളെ പറ്റി പരിചയപ്പെടുത്തുന്ന പ്രദർശനവും നടന്നു. ഫീൽഡ് വർക്കർ ഷാജി.ടി കന്റീൻജന്റ് വർക്കർമാരായ ഷീബ, വിജയലക്ഷ്മി, പ്രീത , സജിത എന്നിവർ നേതൃത്വം നൽകി
163 പേർ പങ്കെടുത്ത പരിപാടിയിൽ
NSS വോളണ്ടിയർ അനുഹൃദ്യ നന്ദി പറഞ്ഞു.

കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശനിയാഴ്ച സ്ഥാപനങ്ങൾ, ഞായറാഴ്ച വീടുകളിലും ഉറവിട നശീ കരണം നടത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ കാർത്ത്യായാനി. പി. കെ അറിയിച്ചു