ചാവശ്ശേരിഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഐഡിയ പദ്ധതിആശയരൂപീകരണ ശിൽപ്പശാല
ച
ചാവശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാലയത്തിന്റെ
വിവിധ തലങ്ങളിലുള്ള വികസനം സാധ്യമാക്കുന്നതിനായി ഐഡിയ പദ്ധതി നടപ്പാക്കുന്നതിൻ്റെ
ഭാഗമായി ആശയരൂപീകരണ ശിൽപ്പശാല നടന്നു
അക്കാദമികം ഭൗതികം സാമൂഹികം എന്നീ മൂന്നു മേഖലകളിൽ
വിദ്യാലയത്തിൽ ഉണ്ടാകേണ്ടുന്ന വികസനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ
നടപ്പാക്കുന്നതിനാണ് ആണ് ഐഡിയ
എന്നപേരിൽ
പദ്ധതി ആരംഭിക്കുന്നത്
ഇന്നവേഷൻ ,ഡെവലപ്മെൻറ്,
എക്സലൻസ് ,
അച്ചീവ്മെന്റ്,
എന്നീ കാര്യങ്ങളുടെ ചുരുക്കെഴുത്താണ് ഐഡിയ (IDEA )
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ
വിദ്യാലയത്തിൽ
ഹസ്വ ദീർഘ കാലങ്ങളിൽ ഉണ്ടാകേണ്ടുന്നപശ്ചാത്തല വികസനവും
അക്കാദമിക രംഗത്ത് ഉണ്ടാവേണ്ട വിവിധ തലങ്ങളിലുള്ള പരിപാടികളും
സാമൂഹ്യ രംഗത്തെ ബഹുമുഖ ഇടപെടലുകളും
ചർച്ചചെയ്ത് തീരുമാനിക്കുന്നതിനായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്
ലൈബ്രറി, സ്പോർട്സ് റൂം ,
മൾട്ടിമീഡിയ റൂം,
ഓപ്പൺ ക്ലാസ് റൂം ,
ഓഡിറ്റോറിയം
ടോയ്ലറ്റുകൾ,
തുടങ്ങി സ്കൂളിൽ വിവിധ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ
സംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നു വന്നു.
പഠന നിലവാരമുയർത്തുന്നതിനുള്ള ചങ്ക്സ് പദ്ധതി,സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സങ്കേതധ്വനി ,
പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുള്ള അറിവരങ്ങ് ,
സ്നേഹായനം ഗൃഹസന്ദർശനം,
കരിയർ എക്സ്പോ ,
ആരോഗ്യ രംഗത്തെ ഇടപെടലിനുള്ള
സ്നേഹാരോഗ്യം ,
മാനസിക ശാക്തീകരണത്തിനുള്ള ഡ്രീം,
രക്ഷാകർതൃ കൂട്ടായ്മയായ ഒപ്പം,
തുടങ്ങി നിരവധി ശ്രദ്ധേയമായ പരിപാടികളുടെ നിർദ്ദേശങ്ങൾ ശിൽപ്പശാലയിൽ ഉണ്ടായി.
ഒരു വർഷം മുതൽ 20 വർഷം വരെയുള്ള കാലയളവ്
മുമ്പിൽ കണ്ടാണ് പദ്ധതി നിർദ്ദേശങ്ങൾ ഉണ്ടായത്.
ശില്പശാല ഇരിട്ടി നഗരസഭ ചെയർമാൻ
കെ ശ്രീലത ഉദ്ഘാടനം ചെയ്തു
വൈസ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷത വഹിച്ചു
പ്രിൻസിപ്പാൾ
വി എൻ
രാജീവ്
ആമുഖ അവതരണം നടത്തി
പ്രധാന അധ്യാപകൻ സി എ അബ്ദുൾഗഫൂർ
സ്വാഗതം പറഞ്ഞു.
ഐഡിയ കോ ഓർഡിനേറ്റർ
എൻ.ദീപിക
പ്രൊജക്റ്റ് അവതരണം
നടത്തി
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പി കെ ബൾക്കീസ്
കൗൺസിലർമാരായ വി പുഷ്പ ,പി. സീനത്ത്,
ഇരിട്ടി ബിപിസി കെ നിഷാന്ത് പിടിഎ പ്രസിഡണ്ട് വി രാജീവൻ വൈസ് പ്രസിഡണ്ട് കെ കെ ശ്രീനിവാസൻ പ്രസിഡണ്ട് സി വി സുലേഖ സീനിയർ അധ്യാപിക കെ വനജ സ്കൂൾ ജനാധിപത്യ വേദി ചെയർമാൻ അലിയ ഷർബിൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി രവീന്ദ്രൻ മുണ്ടയാടൻ
സ്റ്റാഫ് സെക്രട്ടറി വി വിനോദ് കുമാർ
തുടങ്ങിയവർ സംസാരിച്ചു
സി പി പത്മരാജൻ
മുകുന്ദൻ
ജയ വിനോദ്
വി അജയകുമാർ
ഷൈജു
ജിത ടി സി
മുകുന്ദൻ
തുടങ്ങിയവർ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു
അശയരൂപീകരണ ശില്പശാലയിലെ
വിവരങ്ങൾ കൂടി കൂട്ടിച്ചേർത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വേറിട്ടൊരു പദ്ധതി
ഉദ്ഘാടനം ചെയ്തു
നടപ്പാക്കാൻ ഒരുങ്ങുകയാണ്
അധ്യാപകരും പിടിഎ പ്രവർത്തകരും
പടം :
ഇമെയിൽ:
ചാവശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഐഡിയ പദ്ധതി ആശയരൂപീകരണ ശില്പശാല
ഇരിട്ടി നഗരസഭ ചെയർമാൻ
കെ ശ്രീലത ഉദ്ഘാടനം ചെയ്യുന്നു
പടം 2
ഐഡിയ ലോഗോ
.
