റെസിഡൻസ് അസോസിയേഷനുകൾക്ക് സ്റ്റാറ്റിയൂറ്ററി പദവി നൽകുക
.
റസിഡൻസ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്നും തെരുവുനായ ശല്യം പരിഹരിക്കണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റീ-ടാർ ചെയ്തും റിപ്പയർ ചെയ്തും യാത്രയോഗ്യമാക്കണമെന്നും കണ്ണൂരിൽ ചേർന്ന ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻറെ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ചെങ്ങിണിപ്പടി യു പി സ്കൂളിൽ ചേർന്ന യോഗം, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ അനിൽകുമാറിന്റെ അധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ പി മുരളി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറോളം റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. സെക്രട്ടറി കെ പി മുരളീ കൃഷ്ണൻ, പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ദേവദാസ്, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, അംഗീകരിച്ചു.
കർഷകദിനത്തിൽ, കൃഷിവകുപ്പിൻ്റെ സംസ്ഥാനതല അവാർഡ് നേടിയ, ഏറ്റവും മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തിയ, എടച്ചേരി റസിഡൻസ് അസോസിയേഷനെയും മലയാള മനോരമ ചുറ്റുവട്ടം അവാർഡ് നേടിയ അഴീക്കോട് സ്നേഹസംഗമം അസോസിയേഷനേയും മലയാള മനോരമ
ചുറ്റുവട്ടം അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷനേയും ജനറൽബോഡിയിൽ വെച്ച് ആദരിച്ചു. ദീർഘകാലം ഫെറയെ നയിച്ച, ഇപ്പോൾ കോർവ വർക്കിംഗ് പ്രസിഡണ്ട് ആയ ആർ അനിൽകുമാറിനെ യോഗം അനുമോദിച്ചു.
പുതിയ ഭാരവാഹികളായി ശ്രീ കെ. ദേവദാസ് പ്രസിഡണ്ടായും കെ പി മുരളി കൃഷ്ണൻ സെക്രട്ടറിയായും 35
അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കെ പി മുരളി കൃഷ്ണൻ,
ഫെറ, ജില്ലാ സെക്രട്ടറി.
