അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ AIDWA മയ്യിൽ ഏറിയ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽസംഘാടക സമിതി രൂപീകരിച്ചു
.
ചട്ടുകപ്പാറ- അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ AIDWA മയ്യിൽ ഏറിയ സമ്മേളനം സപ്തംബർ 7 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കമ്മറ്റി അംഗം ടി.വസന്തകുമാരി ഉൽഘാടനം ചെയ്തു.കെ.ചന്ദ്രൻ, എൻ.പത്മനാഭൻ ,കെ.പ്രിയേഷ്കുമാർ, കെ.പി.രേഷ്മ എന്നിവർ സംസാരിച്ചു. ഏറിയ പ്രസിണ്ടൻ്റ് പി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.രാധ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ – കെ.ചന്ദ്രൻ
വൈസ് ചെയർമാൻ -എൻ.പത്മനാഭൻ ,കെ.പ്രിയേഷ് കുമാർ
കൺവീനർ – കെ.പി.രാധ
ജോ: കൺവീനർ – കെ. നന്ദിനി, പി.പി.റെജി
