Uncategorized

ഓണത്തിനോടനുബന്ധിച്ച്കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജിഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെൻ്റ് സമാപിച്ചു.

ഓണത്തിനോടനുബന്ധിച്ച്
കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി
ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെൻ്റ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി
സംഘടിപ്പിച്ച ടൂർണ്ണമെൻ്റിൽ
ആറ് ടീമുകൾ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ റിജോയ് – വിനു സഖ്യം
വിജയിച്ചു. സജീവ് നായർ – രവികുമാർ ടീം റണ്ണേഴ്സ്പ്പായി.
ടൂർണമെൻ്റിൽ മികച്ച കളിക്കാരനായി പ്രജീഷിനെ
തിരഞ്ഞെടുത്തു. തുടർന്ന്
ടൂർണമെൻ്റിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക്
പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന്
നടന്ന സമ്മാന ദാന ചടങ്ങ്
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.
സാജു മേൽപ്പനാം തോട്ടം അധ്യക്ഷത വഹിച്ചു.
എം എം റിജോയ്, രാമകൃഷ്ണൻ, ടി.കെ ബിജു, പ്രജീഷ്,രവി കുമാർ
വിനു മാസ്റ്റർ, സജീവ് നായർ,
സാജോ, വിമൽ ഉണ്ണി,അഖിൽ മനോഹർ,അനീഷ് ചാക്കോ
എന്നിവർ സംസാരിച്ചു.