Uncategorized

ജലബജറ്റ് പ്രകാശനം ചെയ്തു


  • .

മട്ടന്നൂർ നഗരസഭയുടെ ജലബജറ്റ് റിപ്പോർട്ട് വൃത്തിയുടെചക്രവർത്തിക്ക് *നൽകിക്കൊണ്ട് പ്രകാശനംചെയ്തത് *മാതൃകയായി*
,
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ട് ഹരിത ഓണാഘോഷ പ്രചരണ പരിപാടി യുടെ ഭാഗമായി നടത്തുന്ന വൃത്തിയുടെ ചക്രവർത്തി മാവേലിക്ക് നൽകിക്കൊണ്ട് നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ പ്രകാശനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഒ. പ്രീത അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. നഗരസഭയിൽ നിലവിൽ ലഭിക്കുന്ന
ജലവും വിനിയോഗിക്കുന്ന
ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. ഗാർഹികം കൃഷി, വ്യവസായം,വാണിജ്യം, വിനോദ സഞ്ചാരം
തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരു വർഷം ആവശ്യമായ ജലത്തിന്റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത് കൊണ്ട് കണക്ക് തയ്യാറാക്കുകയും അതിനനുസരിച്ച് ജലബജറ്റ് തയ്യാറാക്കു കയും ചെയ്തു. പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ശ്രീനാഥ്, പി.പ്രസീന, വി.കെ സുഗതൻ, കെ. മജീദ്, പി. അനിത കൗൺസിൽ മാരായ പി.രാഘവൻ, പി.പി.അബ്ദുൾ ജലീൽ, , വാഹിദ , മധുസൂദനൻ നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, മുനിസിപ്പൽ എഞ്ചിനിയർ രജനി, ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ സൂപ്രണ്ട് ജോബിൻ എൻ.കെ., എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.