Uncategorized

സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ രണ്ട് കുടുംബങ്ങൾക്ക് തണലായി മട്ടന്നൂർ സേവാഭാരതി.

സമൂഹത്തിൽ ഒറ്റപ്പെട്ട്, ദുരിതമനുഭവിക്കുന്നവരെചേർത്തുപിടിക്കു
ന്നതിൽ സേവാഭാരതി വഹിക്കുന്ന പങ്ക് വലുതാണെന്ന് എം.പി. സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
ദേശീയ സേവാഭാരതി കേരളവും കെ ചിറ്റിലപിള്ളി ഫൗണ്ടേഷനുമായി സംയുക്തമായി നടപ്പിലാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പൂർത്തിയായ രണ്ട് വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസ്സഹായരായ മനുഷ്യർക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലൂടെ സേവാഭാരതി മാനവികതയുടെ ഉത്തമ മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവാഭാരതിയുടെ സാമൂഹിക പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വെറും പ്രസംഗങ്ങളിലോ വാഗ്ദാനങ്ങളിലോ ഒതുങ്ങുന്നതല്ല സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മറിച്ച്, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ്, അതിന് പരിഹാരം കാണാൻ അവർ എന്നും മുന്നിട്ടിറങ്ങുന്നു. ‘തല ചായ്ക്കാനൊരിടം’ പദ്ധതി അതിനൊരു ഉദാഹരണമാണ്. സ്വന്തമായി വീടില്ലാത്ത, ആരുമില്ലാത്ത കുടുംബത്തിന് സുരക്ഷിതമായൊരിടം ഒരുക്കാൻ സേവാഭാരതി മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമാണ്. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ കൂടുതൽ ഐക്യവും സ്നേഹവും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീട് ലഭിച്ച വത്സല കെ, ഉഷകാരാട്ട് എന്നിവരുടെ കുടുംബങ്ങൾ സേവാഭാരതിയോടുള്ള നന്ദി അറിയിച്ചു.

സേവാഭാരതി ജില്ലാ അധ്യക്ഷൻ ഇ മോഹനൻ, മട്ടന്നൂർ സേവാഭാരതി രക്ഷാധികാരി ഡോ: കൂമുള്ളി ശിവരാമൻ എന്നിവർ മംഗള പത്രം കൈമാറി. ഉത്തര കേരളാ പ്രാന്തസേവാ പ്രമുഖ് എം സി വത്സൻ സേവാസന്ദേശം നൽകി.
ചടങ്ങിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് ശിവനേരി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ എൻ. സത്യനാരായണൻ ജിഷ്ണു പ്രകാശ്,കിക് ബോക്സിങ് ചാമ്പ്യൻഷിപ് സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ ആര്യനന്ദ എന്നിവരെ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ് പി വി സദാനന്ദൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം മട്ടന്നൂർ ഖണ്ഡ് സംഘചാലക് ബാലഗോപാലൻ മാസ്റ്റർ മട്ടന്നൂർ സേവാഭാരതി സെക്രട്ടറി അനൂപ് കല്ലിക്കണ്ടി
മട്ടന്നൂർ സേവാഭാരതി വൈസ് പ്രസിഡൻ്റ് ശ്രുതി പി എന്നിവർ സംസാരിച്ചു.