Uncategorized

വേൾഡ് അക്വാട്ടിക് ടെക്നിക്കൽ കമ്മിറ്റിയിലേക്ക് നിയമിതനായ കേരള ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ജനറലും അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. എസ്. രാജീവിന് കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷനും അക്വാട്ടിക് അസോസിയേഷനും ചേർന്ന് കണ്ണൂരിൽ സ്വീകരണം നൽകി

വേൾഡ് അക്വാട്ടിക് ടെക്നിക്കൽ കമ്മിറ്റിയിലേക്ക് നിയമിതനായ കേരള ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ജനറലും അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. എസ്. രാജീവിന് കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷനും അക്വാട്ടിക് അസോസിയേഷനും ചേർന്ന് കണ്ണൂരിൽ സ്വീകരണം നൽകി. പരുപാടി ഡോ : വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ : പി. കെ ജഗന്നാഥൻ ആദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. കെ. പവിത്രൻ മുഖ്യാഥിതി ആയി .ആശംസകൾ അർപ്പിച്ചു കൊണ്ട് ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി, പി.പി. മുഹമ്മദലി, സെയ്ദ്. സി, അബ്‌ദുൾ അസീസ്, നിയാസ്. കെ, അഞ്ജന.പി.കുമാർ രാധാകൃഷ്ണൻ മാണിക്കോത്ത്, ഗോകുൽ എന്നിവർ സംസാരിച്ചു. പരിപാടിക്ക് അക്വാട്ടിക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷബിൻ കുമാർ സ്വാഗതവും സെക്രട്ടറി കെ. രാജേഷ് നന്ദിയും പറന്നു.