Uncategorized

ഇരിട്ടി സഹകരണഅസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നാട് പ്രവർത്തിക്കുന്ന
ഇരിട്ടി സഹകരണ
അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി.

ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ക്ഷമബത്ത കുടിശിക അനുവദിക്കുക,
ദിന നിക്ഷേപ പിരിവുകാരുടെ പെൻഷൻ മാനദണ്ഡം പുനഃ പരിശോധിക്കുക, ക്ഷീര സംഘങ്ങളെ സഹായിക്കുക, ബോണസ് കാലോചിതമായി പരിഷ്‌ക്കരിക്കുക, സർവ്വകലാശാല ബിരുദങ്ങളെ അവഗണിച്ച് പ്രമോഷൻ ടെസ്റ്റ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക, റിസ്ക്ക് ഫണ്ട് സമയ ബന്ധിതമായി നൽകുക, സഹകരണ സംഘങ്ങളെ തകർക്കുന്ന കുടിശികർക്ക് ഭീമമായ ഇളവ് നൽകുന്ന സർക്കാർ നട‌പടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഡിസിസി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു

താലൂക്ക് പ്രസിഡൻ്റ് ആർ.കെ. നവീൻ കുമാർ അധ്യക്ഷത വഹിച്ചു.
കെസിഇഎഫ്
വനിത ഫോറം സംസ്ഥാന കൺവീനർ കെ.രാധ മുഖ്യപ്രഭാഷണം നടത്തി. കെ. കെ.കൃഷ്ണകുമാർ, പി.എം. മുരളീധരൻ, വി. സുരേഷ് ബാബു, കെ.കെ. ബാബു, പി.പുഷ്പജ, പി.വി. ശോഭ, പി. ഷേർലി, സുനിൽ സെബാസ്റ്റ്യൻ, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.