Uncategorized

ഇരിട്ടി ദസറ: വ്യാപാരോത്സവം: പ്രതിദിനസമ്മാന പദ്ധതി മൂന്നാം ദിനനറുക്കെടുപ്പ് നടത്തി

ഇരിട്ടി: ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ മൂന്നാം ദിന നറുക്കെടുപ്പ്
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത

ഉദ്ഘാടനം ചെയ്തു. ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ് പി.കെ.മുസ്തഫ ഹാജി അധ്യക്ഷനായി.മൂന്നാം ദിനവിജയികൾക്കുള്ള 2000 രുപയുടെ ഗിഫ്റ്റ് വൗച്ചർ ദേവമാതാ സ്റ്റഡി എബ്രോഡ്
മാനേജിംഗ് ഡയറക്ടർ ഷിൻ്റോ തോമസ് ഷാജി ജോസ് കുറ്റിയിലിനു കൈമാറി മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ് പദ്ധതി വിശദീകരിച്ചു.
സംഘാടക സമിതി ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, മർച്ചൻ്റ് അസോസിയേഷൻ ട്രഷറർ കെ.പി.അബ്ദുൾ നാസർ,സംഘാടക സമിതി
ഭാരവാഹികളായ ഉൻമേഷ് പായം,
,മനോജ് അമ്മ, ജെയിംസ് പ്ലാക്കിയിൽ, സുരേഷ് ബാബു കെ, സി.സുരേഷ് കുമാർ, ദിനേശൻ ചേക്കണ്ടി പി കെ,ദിനേശൻ, ദാമോദരൻ, ശ്രീകുമാർ, ശ്രീരാജ് എന്നിവർ സംസാരിച്ച.