കീഴലുരിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
മട്ടന്നൂർ: ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കീഴല്ലൂർ വടക്കുംമ്പേത്ത് ചോമ്പാൽ ഹൗസിൽ പി സന്തോഷിന്‍റെ മകൻ വി മിഥുൻ (27)ആണ് മരിച്ചത്. പിറകിലിരുന്ന് യാത്ര ചെയ്ത സുഹൃത്ത് വി കെ അക്ഷയിന് (26) നിസാര പരിക്കേറ്റു.
തിരുവോണ ദിവസം വൈകിട്ട് നാലിന് കീഴല്ലൂർ വടക്കുംമ്പേത്ത് റോഡരികിലെ ബദാം മരത്തിൽ ബൈക്കിടിച്ചായിരുന്നു അപകടം. മിഥുനാണ് ബൈക്ക് ഓടിച്ചത്. സാരമായി പരിക്കേറ്റ മിഥുൻ ചാല മിംസ് ആശുപത്രിയിൽ ചികിത്സക്കിടെ രാത്രിയാണ് മരിച്ചത്. സംസ്കാരം ഞായർ പകൽ 10ന് പയ്യാമ്പലത്ത്. സൗദിയിൽ ജോലി ചെയ്യുന്ന മിഥുൻ ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. അമ്മ: വി ഷീജ. സഹോദരൻ: വി ഷില്ലു (സൗദി).
