Uncategorized

ബൈക്ക്​ മത്തിലിടിച്ച്​ യുവാവ്​ മരിച്ചു


മട്ടന്നൂർ
ബൈക്ക്​ മരത്തിലിടിച്ച്​ ബൈക്ക്​ യാത്രികനായ യുവാവ്​ മരിച്ചു. കീഴല്ലൂർ വടക്കുംമ്പേത്ത്​ ചോമ്പാൽ ഹൗസിൽ പി സന്തോഷിന്‍റെ മകൻ വി മിഥുൻ (27)ആണ്​ മരിച്ചത്​. പിറകിലിരുന്ന്​ യാത്ര ചെയ്ത സുഹൃത്ത്​ വി കെ അക്ഷയിന്​ (26) നിസാര പരിക്കേറ്റു.
തിരുവോണ ദിവസം വൈകിട്ട്​ നാലിന്​ കീഴല്ലൂർ വടക്കുംമ്പേത്ത്​ റോഡരികിലെ ബദാം മരത്തിൽ ബൈക്കിടിച്ചായിരുന്നു അപകടം. മിഥുനാണ്​ ബൈക്ക്​ ഓടിച്ചത്​. സാരമായി പരിക്കേറ്റ മിഥുൻ ചാല മിംസ്​ ആശുപത്രിയിൽ ചികിത്സക്കിടെ രാത്രിയാണ്​ മരിച്ചത്​. സംസ്കാരം ഞായർ പകൽ 10ന്​ പയ്യാമ്പലത്ത്​. സൗദിയിൽ ജോലി ചെയ്യുന്ന മിഥുൻ ഓണാവധിക്ക്​ നാട്ടിലെത്തിയതായിരുന്നു. അമ്മ: വി ഷീജ. സഹോദരൻ: വി ഷില്ലു (സൗദി).

പടം….MIDHUN (27) BIKE ACCIDENT DEATH