ഇരിട്ടി ദസറ: വ്യാപാരോത്സവം: പ്രതിദിനസമ്മാന പദ്ധതി നാലാം ദിന നറുക്കെടുപ്പ് നടത്തി
ഇരിട്ടി: ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ അഞ്ചാം ദിന നറുക്കെടുപ്പ്
പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി
ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മിറ്റിയംഗം ടോമി തോമസ് അധ്യക്ഷനായി നാലാംദിനവിജയികൾക്കുള്ള 2000 രുപയുടെ ഗിഫ്റ്റ് വൗച്ചർ പി. രജനി
സമ്മാന വിജയി വിളമന സ്വദേശിനി രുഗ്മിണിക്ക് കൈമാറി വ്യാപാരി വ്യവസായി സമിതി ഏരിയസെക്രട്ടറി പി.പ്രഭാകരൻ പദ്ധതി വിശദീകരിച്ചു.
വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയംഗം മധുസൂദനൻ ,
സംഘാടക സമിതി ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ,ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, ജെയിംസ് പ്ലാക്കെയിൽ ,പി .പി .രാജീവൻ, ഉൻമേഷ് പായംഎന്നിവർ സംസാരിച്ചു.
