Uncategorized

ഇരിട്ടി ദസറ: വ്യാപാരോത്സവം

ഇരിട്ടി ദസറ: വ്യാപാരോത്സവം. 

ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ എട്ടാം ദിന നറുക്കെടുപ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ

 ഉദ്ഘാടനം ചെയ്തു.

ചുമട്ടുതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ഇരിട്ടി യൂണിറ്റ് പ്രസിഡൻ്റ് പി.അശോകൻ

 അധ്യക്ഷനായി.

ഇരിട്ടി ഐ കണക്ട് മൊബൈൽ ഹബിൽ നിന്നു വിതരണം ചെയ്ത സമ്മാനകൂപ്പണിലൂടെ പെരുവംപറമ്പ് ചടച്ചിക്കുണ്ടം സ്വദേശി പി.കെ.അജിത്തിനാണ് ഇന്ന് സമ്മാനം ലഭിച്ചത്.

ഇന്നലെ നടന്ന നറുക്കെടുപ്പിലെ വിജയി ഇരിട്ടി നിർമ്മല ഹോട്ടലിലെ എം.ബിജുവിന് വി എം.നാരായണൻ സ്പോൺസർ ചെയ്ത 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൂപ്പൺ സംഘാടക സമിതി ട്രഷറർ ഷാജി ജോസ് കുറ്റിയിൽ കൈമാറി. ചുമട്ടുതൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ,

വ്യാപാരി നേതാക്കളായ ജോസഫ് വർഗ്ഗീസ്, റെജി തോമസ്, കെ.സുരേഷ് ബാബു,

സംഘാടക സമിതി , ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ, ജയപ്രകാശ് പുന്നാട്  ,സി.സുരേഷ് കുമാർ, എം എൻ.വത്സൻ, എം.സന്തോഷ്, മനോഹരൻ ഉവ്വാ പള്ളി, ദിനേശ് ശ്രീരാഗ് തില്ലങ്കേരിഎന്നിവർ സംസാരിച്ചു