Uncategorized

മയ്യിലിലെ സാംസ്കാരിക പ്രവർത്തകനുമായിട്ടുള്ള കെ കെ ദിവാകരനെ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

ഇന്ത്യയിലെ മഹാനായ എഞ്ചിനീയറും ദൂരദർശിയുമായിരുന്ന ഇന്ത്യൻ എഞ്ചിനീയറിംഗ് പ്രതിഭയായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം ആയ സെപ്റ്റംബർ 15 അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എഞ്ചിനീയേഴ്സ് ഡേ ആയി ആഘോഷിക്കപ്പെടുന്നതിൻ്റെ ഭാഗമായി റിട്ടയേർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ ബിൽഡിംഗ്സ് തളിപ്പറമ്പ, മയ്യിലിലെ സാംസ്കാരിക പ്രവർത്തകനുമായിട്ടുള്ള കെ കെ ദിവാകരനെ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. എഞ്ചിനീയർമാർ സമൂഹത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും അനിവാര്യരാണ്. അവരുടെ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യയും മനുഷ്യജീവിതം മെച്ചപ്പെടുത്താൻ വലിയ പങ്ക് വഹിക്കുന്നു എന്ന സന്ദേശത്തോടെ കെ കെ ദിവാകരൻ്റെ വീട്ടിൽ വച്ച് ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി കെ വി ധനീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു അനുമോദനം നൽകി. ചടങ്ങിൽ കെ പി രസ്‌നിയ സംസാരിച്ചു.ചടങ്ങിന് രജിൽ രാജ്സ്വാഗതവും കെ പി അർച്ചന നന്ദിയും പറഞ്ഞു.