ഡോ.കൂമുള്ളി ശിവരാമനെഅനുമോദിച്ചു
മട്ടന്നൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗമായി സംസ്ഥാന ഗവർണ്ണർ നാമനിർദ്ദേശം ചെയ്ത പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ഡോ.കൂമുള്ളി ശിവരാമനെ മട്ടന്നൂരിലെ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടനു ബന്ധിച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ആഘോഷ കമ്മിറ്റി രക്ഷാധികാരി പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ. മധുസൂദനൻ ഡോ.കൂമുള്ളി ശിവരാമന് ഉപഹാരസമർപ്പണം നടത്തി. ആഘോഷ പ്രമുഖ് സന്ദീപ് മട്ടന്നൂർ, സെക്രട്ടറി വി.കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. (തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല കൗൺസിൽ അംഗമായി കേരള ഗവർണ്ണർ നാമനിർദ്ദേശം നൽകിയ സാഹിത്യകാരൻ ഡോ.കൂമുള്ളി ശിവരാമനെ നഗരസഭ കൗൺസിലർ എ. മധുസൂദനൻ ഉപഹാരം നൽകി അനുമോദിക്കുന്നു)
