Uncategorized

ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി ..

മയ്യിൽ: പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 30 ഓവർ ഏകദിന വൈറ്റ് ബാൾ ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി. മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രൊഫ.ഡോ.പി.കെ. ജഗന്നാഥൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഏയ്സ് ബിൽഡേഴ്സ് മയ്യിൽ, നാച്വറൽ സ്‌റ്റോൺ പാടിക്കുന്ന്,ഫാത്തിമ ക്ലിനിക്ക് മയ്യിൽ, വ്യാപാരി വ്യവസായ സമിതി മയ്യിൽ യൂണിറ്റ്, ടാബ്കോ ലിമിറ്റഡ് പാവന്നൂർ മൊട്ട എന്നീ അഞ്ച് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നാച്വറൽ സ്‌റ്റോൺ പാടിക്കുന്ന് ഏഴു വിക്കറ്റിന് ഫാത്തിമ ക്ലിനിക്കിനെ പരാജയപ്പെടുത്തി. നാച്വറൽ സ്റ്റോൺ പാടിക്കുന്നിന്റെ സവാദ് മാൻ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് മെമ്പർമാരായ രവി മാണിക്കോത്ത്, കെ.ബിജു, യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, എ.കെ. രാജ്മോഹൻ, മോഹനൻകാരക്കീൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ബാബു പണ്ണേരി സ്വാഗതവും, ക്ലബ്ബ് ട്രഷറർ സി. പ്രമോദ് നന്ദിയും പറഞ്ഞു.