സ്വയം തൊഴിൽ കണ്ടെത്തുന്നതിന്നും സ്ത്രീ ശാക്തീകരണത്തിനുമായി ഓട്ടോ റിക്ഷകൾ നൽകുന്നു.
പ്രസിദ്ധീകരണത്തിന്ന്…….
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി പ്രദേശങ്ങളിലെ ലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയൺസ് ഡിസ്ട്രിക്ട് 318 E സ്ത്രീ കളെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്നും സ്ത്രീ ശാക്തീകരണത്തിനുമായി ഓട്ടോ റിക്ഷകൾ നൽകുന്നു. ആദ്യ ഘട്ടത്തിൽ കണ്ണൂർ ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ തോട്ടടയിലെ സങ്കീർത്ത് ടി.വി.എസ് മായി സഹകരിച്ച് വിവിധ ലയൺസ് ക്ലബ്ബുകളാണ് “സ്ത്രീ സമ്മാൻ” പദ്ധതി നടപ്പിലാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ഉള്ളതും ഓട്ടോ ഓടിച്ച് കുടുംബം പുലർത്താനാഗ്രഹിക്കുന്ന അദ്ധ്വാനശീലമുള്ള സ്ത്രീ രത്നങ്ങൾക്കാണ് ഓട്ടോ നൽകാൻ ഉദ്ദേശിക്കുന്നത്. ഒട്ടോ റിക്ഷയുടെ വിലയുടെ ആദ്യ ഗന്ധുവായ 15% സങ്കീർത്തും ലയൺസ് ക്ലബ്ബുകൾ നൽകുമ്പോൾ ബാക്കി85% വിവിധ ബാങ്കുകൾ ലോണായി നൽകുകയുംചെയ്യുന്നു.. ഈ ലോൺ മാസാമാസം ഓട്ടോ ഓടിച്ച് കിട്ടുന്ന തുകയിൽ നിന്ന് ഗഡുക്കളായി അടച്ച് കുറച്ച് വർഷത്തിനുള്ളിൽ സ്വന്തമാക്കാവുന്നതാണ്. താൽപര്യമുള്ള കണ്ണൂർ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് അതാത് പ്രദേശങ്ങളിലെ ലയൺസ് ക്ലബ്ബുമായി ബന്ധപ്പെടേണ്ടതാണ്. എം.വിനോദ് കുമാർ, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി, കണ്ണൂർ9744944466… പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ലയൺസ് ഗവർണർ രവി ഗുപ്ത, കാബിനെറ്റ് സെക്രട്ടറി റീജ ഗുപ്ത, ഡിസ്ട്രിക്ട് സെക്രട്ടറി എം.വിനോദ് കുമാർ, പി.ആർ. ഒ.ഷാജി ജോസഫ്, സങ്കീർത്ത് ടി.വി.എസ് എം.ഡി. സി.പി സദാനന്ദൻ
