Uncategorized

അർബുദ രോഗികൾക്ക്മുടി മുറിച്ച് നൽകിമാതൃകയായി

അർബുദ രോഗികൾക്ക്
മുടി മുറിച്ച് നൽകി
മാതൃകയായി
മട്ടന്നൂർ: ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി മാതൃകയായി. തൃശ്ശൂർ അമല ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിന് കുയിലൂരിലെ രൂപാലയത്തിൽ പ്രോമരാജൻ്റെ ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായ രൂപയാണ് സ്നേഹദാനം കേശദാനം പരിപാടിയിൽ മുടി മുറിച്ചു നൽകിയത്.
മട്ടന്നൂർ അമ്മ പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് നഴ്‌സ് പി. സുമജ കേശദാന സമ്മതപത്രം ഏറ്റുവാങ്ങി. കേശദാന കോ- ഓർഡിനേറ്റർ മനോജ് നടുവനാട്, ഷിജു കണ്ണൻ, കെ. പ്രജിത്ത്, രമ്യ അടുവാപ്പുറം എന്നിവർ പങ്കെടുത്തു.