ഹൃദ്യ൦”* കൈത്താങ്ങുമായി കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ വിദ്യാർത്ഥികൾ
കണ്ണൂർ: കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ എൻഎസ്എസ് യൂണിറ്റിന്റെയും, മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 6ാം സെമെസ്റ്റർ നഴ്സിങ്ങ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചൊവ്വ അമലാഭവനിൽ സന്ദർശനം നടത്തി. ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധതരം കലാപരിപാടികളും ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രിൻസിപ്പൽ കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി ഡോ. സ്വപ്ന ജോസ് നിർവഹിച്ചു,എൻ. എസ് .എസ് കോർഡിനേറ്റർ ശ്രീമതി ലതിക കെ സ്വാഗത പ്രസംഗം നടത്തി, മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എച്ച്.ഒ.ഡി ശ്രീമതി പ്രീത.എ.കെ അധ്യക്ഷത വഹിക്കുകയും ശ്രീമതി റജിന കെ കെ നന്ദി പ്രകാശനവും നടത്തി
