ജൈവ വള വിതരണം
മട്ടന്നൂർ നഗരസഭ ജനകീയ ആസൂത്രണം 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാളികേര കർഷകർക്ക് തെങ്ങിന് ജൈവവളം നൽകുന്ന പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം പെരിഞ്ചേരിയിൽ നഗരസഭാ ചെയർമാൻ ശ്രീ എൻ ഷാജിത് മാസ്റ്റർ നിർവഹിച്ചു.
വൈസ് ചെയർ പേഴ്സൺ ശ്രീമതി ഒ. പ്രീത അധ്യക്ഷത വഹിച്ചു
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീനാഥ്,വാർഡ് കൗൺസിലർ മിനി രാമകൃഷ്ണൻ,മുൻ കൗൺസിലർ എം മനോജ്,കൃഷി അസിസ്റ്റന്റ് അഞ്ജു, സിഡിഎസ് മെമ്പർ മിനില എന്നിവർ സംസാരിച്ചു.
നഗരസഭയിലെ 16000 തെങ്ങുകൾക്ക് അറുപത്തിനാലായിരം കിലോഗ്രാം സമ്പുഷ്ടീകരിച്ച ചാണകം വളമാണ് വിതരണം ചെയ്യുന്നത് 13.5ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പിലാക്കിയത്
