സിബിഎസ്ഇ ജില്ലാകലോ ൽസവത്തിൽ മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിന് ഉന്നത വിജയം.
ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന കലോൽസവം ശനിയാഴ്ച കൊടിയിറങ്ങി. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ ശങ്കര വിദ്യാപീഠത്തിന് മൂന്നാം സ്ഥാനം. കൂടാതെ ഹൈസ്കൂൾ വിഭാഗം ആൺ കുട്ടികളുടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ റിത്വിക് എം നമ്പ്യാർ (VIIl) ഒന്നാം സ്ഥാനവും, തബല യിൽ ( ഈസ്റ്റേൺ) വിനായക് രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ജാനവി നമ്പ്യാർ രണ്ടാ സ്ഥാനവും, സംസ്കൃത പദ്യ പാരായണത്തിൽ അമേയ ടി വി (VIII)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
