Uncategorized

ഒക്ടോബർ 15 അന്താരാഷ്ട്ര വെളുത്ത വടി ദിനം ആചരിക്കുന്നു

… ലയൺസ് വിസ്ട്രിക്ട് 318 ഇയും കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കണ്ണൂർ ജില്ലാ ഘടകവും ചേർന്ന് ഒക്ടോബർ 15 തിയ്യതി ജവഹർ ലൈബ്രറി ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ വിവിധപരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രത്നകുമാരി, വൈസ് പ്രസിഡണ്ട് ശ്രീ.ബിനോയ് കുര്യൻ,, ലയൺസ് ഗവർണർ രവി ഗുപ്ത, പ്രമുഖ വാഗ്മിയും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചേയർമാൻ വി.കെ.സുരേഷ് ബാബു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.. വൈകുന്നേരം 3 മണിക്ക് നടക്കുന്ന വൈറ്റ് കെയ്ൻ റാലി ഡി.ഐ.ജി.യതീഷ് ചന്ദ്ര ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ജില്ലാ സെക്രട്ടറി എം.വിനോദ് കുമാർ, ചീഫ് കോർഡിനേറ്റർ പി.കെ.നാരായണൻ, ലയൺസ് പി.ആർ. ഒ ഷാജി ജോസഫ്, കെ.എഫ്.ബി. ജില്ലാ പ്രസിഡണ്ട് ടി.എൻ. മുരളീധരൻ,സെക്രട്ടറി എം.എം. സാജിദ് എന്നിവർ പങ്കെടുത്തു