മട്ടന്നൂർ ഹയർസെക്കന്ററി സ്കൂൾ ചാമ്പ്യൻമാർ.
മട്ടന്നൂർ ഹയർസെക്കന്ററി സ്കൂൾ ചാമ്പ്യൻമാർ.
ഒക്ടോബർ 13,14 തീയതികളിൽ മമ്പറം ഇന്ദിരാഗാന്ധി സ്കൂൾ സ്വിമ്മിംഗ് പൂളിൽ നടന്ന ജില്ലാ സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ മട്ടന്നൂർ HSS 167 പോയിന്റ് നേടി ചാമ്പ്യന്മാരായി. നിവേദ്യ പി, ദേവനന്ദ സി. പി, ഗ്രിനിഹ ഭു വനേഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. 27 കുട്ടികൾ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ അക്വാറ്റിക് മത്സരത്തിൽ പങ്കെടുക്കും.സമീപ പ്രദേശത്തൊന്നുംസ്വിമ്മിംഗ് പൂൾ ഇല്ലാതിരുന്നിട്ടും കുട്ടികൾക്ക് തിളക്കമാർന്ന വിജയം നേടനായി. പെരിഞ്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വച്ചാണ് അതിരാവിലെ കുട്ടികൾ പരിശീലനം നടത്തുന്നത്. സമീപകലത്തായി സ്കൂളിൽ നിന്നും നിരവധി നീന്തൽ താരങ്ങൾ സംസ്ഥാന തലത്തിൽ മികവാർന്ന പ്രകടനം കാഴ്ച വച്ച് വരുന്നുണ്ട്.
