പുഷ്പാർച്ചനയും അനുസ്മരണവും
മട്ടന്നൂർ : നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മരുതായി പാലം ബസാറിൽ നടത്തിയ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൻ്റെയും സർദാർ വല്ലഭായ് പട്ടേൽ , ഉമ്മൻ ചാണ്ടി ജന്മദിനത്തിൻ്റെയും ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് ഒ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എം. പ്രേമരാജൻ, സി. അജിത്ത് കുമാർ, പുത്തലത്ത് വിജയൻ , കുഞ്ഞിക്കണ്ടി വിജയൻ , സി. അനിത , ഒ. രാജീവൻ, പി. പ്രകാശൻ.പി.ഷാജി സംസാരിച്ചു.
