Uncategorized

ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി

ഡഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി

കുടുംബശ്രീ സ്റ്റേറ്റ് മിഷന്റെ ആഭിമുഖ്യത്തിൽ മാനവ സന്തോഷ സൂചിക ഉയർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ഹാപ്പി കേരളം പദ്ധതിയുടെ മട്ടന്നൂർ നഗരസഭാതല ഉദ്ഘാടനം ഇടവേലിയിൽ നടന്നു നഗരസഭ ചെയർമാൻ എൻ ഷാജിത് ഉദ്ഘാടനം ചെയ്തു കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിൽ ആണ് ഈ പദ്ധതി ആദ്യമായി ആരംഭിക്കുന്നത്
20 കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഇടങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ മനുഷ്യരുടെ സന്തോഷം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കാൻ കുടുംബശ്രീ ആലോചിച്ചിട്ടുള്ളത്

ഇടവേലിയിൽ മൈനാകം ഇടം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് നഗരസഭാ തല പരിപാടി ആരംഭിച്ചത് നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൺ പി. പ്രസീനഅധ്യക്ഷത വഹിച്ചു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ
വി കെ സുഗതൻ, പി ശ്രീനാഥ് കൗൺസിലർ പി രജത ,കുടുംബശ്രീ സ്നേഹിത കോഡിനേറ്റർ പീദർശന ,എ കെ ഹരീന്ദ്രനാഥ് ,പി കെ അനിൽകുമാർ

പി കാർത്തികേയൻ
കെ സനിൽകുമാർ,ആർ കെ രാജീവ് കുമാർ
പി കവിത
കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ വിജീഷ് , സുധ ബിന്ദു എന്നിവർ സംസാരിച്ചു