മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു.
കുട്ടികൾ നേതൃത്വം കൊടുത്ത് നടത്തിയ പ്രത്യേക അസംബ്ലിയിൽ ചാച്ചാജിയായി നവൽ കിഷോർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അംനിക സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റയ്യ ഫാത്തിമ അധ്യക്ഷത വഹിച്ചു. തുടർന്ന് മഞ്ജിമ എസ് എം , ഫാദിയ പി പി, ഫാത്തിമ ദിയാന ,ദിൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്കൂൾ ലീഡർ ഫാത്തിമ ഫില നന്ദി പ്രകാശിപ്പിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലെത്തിയ കുട്ടികൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും കുട്ടികളുo മട്ടന്നൂർ പഴശ്ശിരാജ ബഡ്സ് സ്കൂൾ സന്ദർശിച്ചു.
