Uncategorized

ശിശുദിനം ആഘോഷിച്ചു

      ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും ശിശുദിനമായി ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റും വണ്ടർ കിഡ്സ് പ്രീ പ്രൈമറി സ്കൂൾ എട്ടാം മൈൽ ചേർന്ന് ശിശുദിനം ആഘോഷിച്ചു. പരിപാടി ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ മെമ്പർഷിപ്പ് കൺവീനർ ശ്രീ.പി. കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് കെ. വി. ധനീഷ് അധ്യക്ഷത വഹിച്ചു. ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശ്രീ.ബാബു പണ്ണേരി,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. സി.സുജാത, രജിൻ.പി.രാജ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ഷംന പി.വി സ്വാഗതവും,ട്രഷറർ നിസാർ. എം നന്ദിയും പറഞ്ഞു. തുടർന്ന് ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങളും, പെൻസിൽ,റബ്ബർ എന്നിവയും വിതരണം ചെയ്തു