Uncategorized

കീഴല്ലൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

വെൽഫെയർ പാർട്ടി കീഴല്ലൂർ പഞ്ചായത്ത് മൂന്നാം വാർഡ്‌ സ്ഥാനാർഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉൽഘാടനം ചെയ്തു. മൂന്നാം വാർഡിൽ നിലവിലെ വാർഡ്‌ മെമ്പർ കൗലത് ടീച്ചർ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിക്കും.

കടവത്തൂർ എൻ ഐ എ കോളേജിൽ നിന്ന് ബി എ അറബിക് ബിരുദം കരസ്ഥമാക്കിയ കൗലത് ടീച്ചർ നിലവിലെ മൂന്നാം വാർഡ് മെമ്പർ കൂടിയാണ്. നിലവിൽ മാമ്പ ഈസ്റ്റ് എൽ പി സ്കൂൾ അധ്യാപികയാണ് കൗലത് ടീച്ചർ. നേരത്തെ തെരൂർ മാപ്പിള എൽ പി സ്കൂൾ, പരിയാരം യു പി സ്കൂൾ, പാലോട്ടുപള്ളി എൻ ഐ എസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. നേരത്തെ തെരൂർ എം എൽ പി എസ് മദർ പി ടി എ വൈസ് പ്രസിഡന്റ് ആയും വിവിധ സേവന – ചികിത്സ കമ്മിറ്റികളിൽ അംഗമായും ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു.

പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി കെ മുനവിർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ജസീം ടി കെ. സ്വാഗതവും ഷാഹിന.വി നന്ദിയും പറഞ്ഞു.