കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ മട്ടന്നൂർ സബ്ജില്ലാ സമ്മേളനം
കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ മട്ടന്നൂർ സബ്ജില്ലാ സമ്മേളനം ഇന്ന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ യുപി സ്കൂളിൽ വച്ച് നടന്നു.രാവിലെ 10 മണിക്ക് സബ് ജില്ലാ പ്രസിഡണ്ട് ശ്രീ സി.വി അവിനാഷ് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ സബ്ജില്ലാ സെക്രട്ടറി ഷിജിൻനാഥ് സ്വാഗതം പറയുകയും സബ്ജില്ലാ പ്രസിഡന്റിന്റെ സി വി അവിനാഷ് അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സമ്മേളനത്തിൽ കെപിഎസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സി വി കുര്യൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.എൽ എസ് എസ്, യു എസ് എസ്, എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കണ്ണൂർ കോർപ്പറേഷൻ നിയുക്ത കൗൺസിലർ ശ്രീമതി ശ്രീജ മഠത്തിൽ വിദ്യാർത്ഥികൾക്ക് മൊമൻ്റോ നൽകിക്കൊണ്ട് സംസാരിച്ചു.ചടങ്ങിൽ ശ്രീ ജിതിൻ കൊളപ്പ, ശ്രീ ഫർസീർ മജീദ്, ശ്രീമതി രാഗിണി ടീച്ചർ, ശ്രീ രൂപേഷ് മാസ്റ്റർ,ശ്രീമതി വി.ആർ പ്രീത ടീച്ചർ, ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിന് സബ്ജില്ലാ ട്രഷറർ പ്രേമൻ മാസ്റ്റർ നന്ദി അറിയിച്ചു.ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധി സമ്മേളനത്തിന് ശ്രീ മിറാജ് മാസ്റ്റർ സ്വാഗതം പറയുകയും
