മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത്
മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത്
കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 2025 ഡിസംബർ 24-ന് ബുധനാഴ്ച തലശ്ശേരി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ വെച്ച് നടത്തുന്നതാണ്.
വിവിധ കാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് ഈ അദാലത്ത് പ്രയോജനകരമാകും. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ, മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം ഇത് സഹായകമാകും.
അദാലത്തിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. സമയം രാവിലെ പത്തര മുതൽ വൈകിട്ട് നാലുവരെ.
ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ ജിപേ പോലുള്ള യുപിഐ ആപ്പ് വഴിയോ ആണ് പിഴ അടയ്ക്കാൻ സാധിക്കുക.
