“കെ. ശശീന്ദ്രൻ അനുസ്മരണം”
മട്ടന്നൂർ: മട്ടന്നൂരിന്റെ പൊതുരംഗത്ത് പ്രത്യേകിച്ച് കലാ, കായിക,വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കെ. ശശീന്ദ്രന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
മട്ടന്നൂർ യൂനിവേഴ്സൽ കോളേജ് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ. ശശീന്ദ്രൻ അനുസ്മരണ വേദി പ്രതിനിധി കൃഷ്ണകുമാർ കണ്ണോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. സി. കുഞ്ഞഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രൊഫ. കെ. കുഞ്ഞികൃഷ്ണൻ, ക്ളീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ, സി.എച്ച്. മോഹൻദാസ്, മട്ടന്നൂർ ശശിധരൻ, കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, കെ. വി. ജയചന്ദ്രൻ, ഒ. കെ.പ്രസാദ്, ഇ. സുധീർ മാസ്റ്റർ, ബാലകൃഷ്ണൻ പന്നിയോടൻ, ജോബിൻ, മുസ്തഫ ചൂര്യോട്ട്, ഉസ്മാൻ, സിനി രാംദാസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ യൂനിവേഴ്സൽ കോളേജ് പ്രിൻസിപ്പൽ കെ. കെ. സുനിൽ കുമാർ നന്ദി അറിയിച്ചു.
