Uncategorized

ലോകഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി പരിപാടി നടത്തി

ലോകഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി തണൽ കമ്മ്യൂണിറ്റി സൈക്യാട്രിയും ഖിദ്മ തണൽ സ്നേഹവീടും അമ്മപാലിയേറ്റിവ് മട്ടന്നൂരും ചേർന്ന് മട്ടന്നൂരുള്ള അനുയാത്ര- മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്റർ വിസിറ്റ് ചെയ്തു. വ്യത്യസ്ത കഴിവുകളുള്ള ദിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ അവരുടെ കഴിവുകൾ ഉത്തേജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സൈക്യാട്രിക് സോഷ്യൽ വർക്കർ ശ്യാമിനിയും സ്നേഹവീട് സോഷ്യൽ വർക്കർ ഷിനിയും സൈക്കോളജിസ്റ്റ് നീഖയും ചേർന്ന് നൽകി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ NSS വളണ്ടിയർമാരും ചേർന്നു പ്രവർത്തിച്ചു.