കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം –
കണ്ണൂർ : കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം – അശ്വമേധം 7.0 യുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും ജില്ലാ മാസ് മീഡിയ വിഭാഗം തയാറാക്കിയ പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് അധ്യക്ഷനായി.
ഡിഎംഒ ഇൻചാർജ് ഡോ. കെ.ടി.രേഖ ദിനാചരണ സന്ദേശം നൽകി. ഡിപിഎം (എൻഎച്ച്എം) ഡോ. പി.കെ.അനിൽ കുമാർ, ആർസിഎച്ച് ഓഫീസർ ഡോ. ജി.അശ്വിൻ, ജില്ലാ നഴ്സിങ് ഓഫീസർ പി.വിനോദിനി, ടെക്നിക്കൽ അസിസ്റ്റൻറ് ആൻഡ് അസിസ്റ്റൻഡ് ലെപ്രസി ഓഫീസർ എം. ബി.മുരളി, ജില്ലാ ആശുപത്രി അഡീഷണൽ ലേ സെക്രട്ടറി കെ.സജിത്, ചീഫ് നഴ്സിങ് ഓഫീസർ ടി.ഇന്ദിര, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി.പ്രമോദ് കുമാർ, ലേ സെക്രട്ടറി എന്നിവർ സംസാരിച്ചു. എ.പി.സജീന്ദ്രൻ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ് ടി.സുധീഷ് നന്ദിയും പറഞ്ഞു…
