Uncategorized

1.3 കോടി രൂപയുടെ വായ്പ മട്ടന്നൂർ നഗരസഭ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് അനുവദിച്ചു.

പത്രകുറിപ്പ്

കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ 1.3 കോടി രൂപയുടെ വായ്പ മട്ടന്നൂർ നഗരസഭ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് അനുവദിച്ചു.

വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്യാമ്പിന്റെയും മട്ടന്നൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് നു കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണോത്ഘാടനവും 07.01.2026 നു ബുധനാഴ്ച ഉച്ചക്ക് 2.30 നു മട്ടന്നൂർ നഗരസഭ കുടുംബശ്രീ ഹാളിൽ വെച്ച് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ ശ്രീ എൻ ഷാജിത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി പി രേഖ സ്വാഗതവും വനിതാ വികസന കോർപറേഷൻ പ്രൊജക്റ്റ് കോഓർഡിനേറ്റർ ശ്രീമതി രശ്മി പി സി നന്ദിയും പറഞ്ഞു
വനിതാ വികസന കോർപ്പറേഷൻ മേഖല മാനേജർ ഫൈസൽ മുനീർ കെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഒ പ്രീത (വൈസ് ചെയർപേഴ്സൺ, മട്ടന്നൂർ നഗരസഭ) ശ്രീമതി പി പ്രസീന (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പി ശ്രീനാഥ് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), കെ മജീദ് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), പി അനിത (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) കെ രജത (വാർഡ് കൗൺസിലർ) വി എൻ മുഹമ്മദ് (വാർഡ് കൗൺസിലർ), രാകേഷ് (സെക്രട്ടറി, മട്ടന്നൂർ നഗരസഭ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
21 കുടുംബശ്രീ ഗ്രൂപ്പുകളിലെ 160 അംഗങ്ങൾക്കായി 1,30,67,000/- രൂപയുടെ വായ്പ ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.